Kerala

പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കുന്നു

Please complete the required fields.




കുന്ദമംഗലം : കോഴിക്കോട് -വയനാട് ദേശീയപാതയുടെ സമാന്തരപാതയായ കാരാടി വര്യട്ട്യാക്ക് റോഡിൽനിന്ന്‌ കുന്ദമംഗലം-മുക്കം റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക്റോഡ് യാഥാർഥ്യത്തിലേക്ക്. ചെത്തുകടവ് വര്യട്ട്യാക്കിൽ ലിങ്ക്റോഡിനുള്ള സ്ഥലം ഏറ്റെടുപ്പിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് കഴിഞ്ഞദിവസം ലഭ്യമായത്. ഇതോടെ ഈ പദ്ധതിയുടെ പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കുകയാണ്.

ചെത്തുകടവ് ഭാഗത്ത് വയൽ ഏറ്റെടുത്ത് റോഡ് നിർമിച്ചാണ് ഇവിടെ വികസനം സാധ്യമാക്കുന്നത്. ഇതിനുള്ള സാധ്യതാപഠനം നേരത്തേതന്നെ പൂർത്തിയായതാണ്. കാരാടി-വര്യട്ട്യാക്ക് റോഡിൽനിന്ന്‌ കുന്ദമംഗലം മുക്കംറോഡ് ക്രോസ് ചെയ്ത് പെരിങ്ങൊളം റോഡുമായി ബന്ധിപ്പിച്ച് ബൈപ്പാസ് രൂപത്തിലാണ് നേരത്തേ വിഭാവനംചെയ്തിരിക്കുന്നത്. രണ്ട് ലിങ്ക്റോഡുകൾ നിർമിച്ചാൽ മാത്രമാണിത് സാധ്യമാവുക. ഇതിൽ ചേലൂർ ക്ഷേത്രകവാടംമുതൽ കുന്ദമംഗലം-മുക്കം റോഡുമായി ബന്ധിപ്പിക്കുന്ന വയലിലൂടെയുള്ള ലിങ്ക്റോഡിന്റെ സ്ഥലമേറ്റെടുക്കൽ നടപടികളടക്കമുള്ളവ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.പിലാശ്ശേരി ചെത്തുകടവ് ലിങ്ക്റോഡിന്റെ സ്ഥലമേറ്റെടുക്കൽ നടപടികൾകൂടി പൂർത്തിയായാൽ റോഡ് നിർമിച്ച് വികസനം സാധ്യമാക്കാം.

Related Articles

Back to top button