Kozhikode

ഐജി ഓഫീസിലെ പ്രവർത്തനം താളംതെറ്റിച്ച് മരപ്പട്ടി

Please complete the required fields.




കോഴിക്കോട് : ഉത്തരമേഖല ഐജിയുടെ നടക്കാവിലെ ഓഫീസ് പ്രവർത്തനത്തെ താളംതെറ്റിച്ച് മരപ്പട്ടി ശല്യം. ഇരുനിലകളുള്ള കെട്ടിടത്തിൽ മുകളിലെ നിലയിലാണ് ഐജി നീരജ് കുമാർ ഗുപ്തയുടെ ഓഫീസ്.

ഈ ഓഫീസിന്റെ മരത്തട്ടിന് മുകളിൽ മരപ്പട്ടികൾ ഓടിക്കളിക്കുന്നത് മൂലമുള്ള ശബ്ദശല്യമാണ് ഓഫീസ് പ്രവർത്തനത്തെ ബാധിച്ചത്. സഹികെട്ട് ഐജി ഓഫീസ് ഉദ്യോഗസ്ഥർ വിവരം വനംവകുപ്പിനെ അറിയിച്ചു. വെരുക് എന്ന പേരിലും അറിയപ്പെടുന്ന ഈ ജീവിയെ പിടികൂടാൻ വനംവകുപ്പ് ജീവനക്കാരും റെസ്ക്യൂ സംഘവും എത്തിയെങ്കിലും ഉയരത്തിലുള്ള മച്ചിലേക്ക് എത്താൻ സാധിച്ചില്ല.
തുടർന്ന് അഗ്നിരക്ഷാസേനയെത്തി അവരുടെ കോണി ഉപയോഗിച്ച് കയറി. മരപ്പട്ടിയെ കണ്ടെത്താനായില്ലെങ്കിലും കുരുക്കാൻ കെണിവച്ചു. ആകർഷിക്കാൻ ഈ കെണിയിൽ പൈനാപ്പിൾ കഷ്ണങ്ങളും വെച്ചിട്ടുണ്ട്.

Related Articles

Back to top button