Kozhikode

കോഴിക്കോട് വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു

Please complete the required fields.




കൊയിലാണ്ടി: പെരുവട്ടൂരിൽ വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു. ഫാസ്റ്റ് ട്രാക്ക് വർക്ക്‌ഷോപ്പിൽ മെയിന്റനൻസ് ജോലിക്കിടെയാണ് ഓൾട്ടോ കാറിന് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തി തീ പൂർണമായും അണച്ചു. കാറിന്റെ എൻജിൻ ഭാഗം ഒഴികെ മുഴുവനും തീ പടർന്നിരുന്നു. ഫയർ ആൻഡ് റെസ്ക ഓഫീസർമാരായ ഹേമന്ത് ബി, ഇ എം.നിധി പ്രസാദ്, വി. പി.രജീഷ്, ഹോംഗാർഡ് അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Related Articles

Back to top button