Kerala

‘ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും’; വി ഡി സതീശന്‍റെ ആദ്യ പ്രതികരണം

Please complete the required fields.




ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്.ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരും. ഇത് യുഡിഎഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി. 2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.അമരമ്പലത്തും എൽ‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. ഒപ്പത്തിനൊപ്പം പിടിച്ച് യുഡിഎഫ് മുന്നേറി. ഇതോടെ മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.അതേസമയം അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമെന്ന് വ്യക്തമാക്കി നിലമ്പൂരിലെ അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിൻ്റെ മകൾ നന്ദന. അച്ഛാ നമ്മൾ ജയിച്ചൂട്ടോ എന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button