Kozhikode

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Please complete the required fields.




കോഴിക്കോട് : ചങ്ങാതിമാർക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ഉല്ലാസയാത്ര കണ്ണീരായി മാറി . നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവരും നാട്ടുകാരും. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ഉച്ചയോടെ നാട്ടിലെത്തിക്കും.

സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്രയ്ക്ക് ശേഷം വയനാട്ടിലെ ബന്ധു വീട്ടിൽ ശനിയാഴ്ച്ച എത്തിയ യുവാവ് ഉറക്കത്തിനിടയിൽ മരിക്കുകയായിരുന്നു. തെയ്യം കലാകാരൻ ചെക്യാട് കോട്ട പൊയിൽ – കക്കം വെള്ളീ ൻ്റെവിട അഖേഷ് (38) ആണ് മരിച്ചത്. തൊണ്ട്രനാട് മക്യാട് ആശ്രാമം റോഡിലെ കോട്ടയിൽ പ്രദീപിൻ്റെ വീട്ടിൽ ശനിയാഴ്ച്ച രാത്രി എത്തിയ അഖേഷും ബന്ധുകളും സുഹൃത്തുകളും വൈകിയാണ് ഉറങ്ങാൻ കിടന്നത്. ഇന്നലെ രാവിലെ 9.30 ആയിട്ടും ഉണരാതതിനാൽ വിളിച്ചപ്പോൾ അനക്കമില്ലാത അസ്ഥയിലായിരുന്നു.
ഉടൻ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിശോധിച്ചപ്പോൾ നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർ മാർ അറിയിച്ചു. തൊണ്ടർനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button