Kozhikode

ഓട്ടോയിൽ മദ്യവില്പന; കോഴിക്കോട് എക്‌സൈസ് ഓഫീസറെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

Please complete the required fields.




കോഴിക്കോട്: വാഹന പരിശോധന നടത്തുന്നതിനിടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം. നാദാപുരം പാതിരിപ്പറ്റ മീത്തല്‍ വയലിലാണ് സംഭവം. നാദാപുരം എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷിനാണ് പരിക്കേറ്റത്.
ഓട്ടോയില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. പകല്‍ 2.30ഓടെ ഓട്ടോയില്‍ മദ്യവില്‍പന നടത്തുന്ന മീത്തല്‍ വയലിലെ സുരേഷ് എന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

ശ്രീജേഷിന് നേരെ ഓട്ടോ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അദ്ദേഹത്തിന് നെറ്റിക്ക് പരിക്കേറ്റത്. ശ്രീജേഷിനെ തുടര്‍ന്ന് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് തുന്നല്‍ ഇട്ടിട്ടുണ്ട്. ഓട്ടോയും അതിലുണ്ടായിരുന്ന മദ്യവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തെങ്കിലും സുരേഷിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Related Articles

Back to top button