
കണ്ണൂര്‍: കണ്ണൂർ ആറളത്ത് മാവോയിസ്റ്റുകളുടെ വെടിവെപ്പിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് വാച്ചർമാർ. അഞ്ചംഗ മാവോയിസ്റ്റ് സംഘം വനപാലകരുടെ ട്രക്കിങ് വഴിയിലായിരുന്നു ഉണ്ടായിരുന്നത്. ഒരു സ്ത്രീയും രണ്ട് തോക്കുധാരികളും സംഘത്തിലുണ്ടായിരുന്നു. പച്ച നിറത്തിലുള്ള വേഷമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. ഇവർ ഏഴ് തവണ വെടിവച്ചെന്നും ഒഴിഞ്ഞുമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വാച്ചർമാർ പറഞ്ഞു.
അഞ്ചംഗ സംഘത്തിലെ ബാക്കിയുള്ളവർ സാധാരണ വേഷത്തിലായിരുന്നു. മാവോയിസ്റ്റുകള്‍ അൻപത് മീറ്റർ അടുത്ത് നിന്ന് രണ്ട് തവണ വെടിവച്ചുവെന്നാണ് വനം വകുപ്പ് വാച്ചർമാർ പറയുന്നത്. മൂന്ന് തവണ നേരെയും നാല് തവണ ആകാശത്തേക്കും വെടിവച്ചു. ഒഴിഞ്ഞുമാറിയതുകൊണ്ടെന്ന് രക്ഷപ്പെട്ടതെന്നും വാച്ചർമാർ പറയുന്നു.





