Kozhikode

കോഴിക്കോട് വടകരയിൽ വൻ മദ്യവേട്ട; ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം പിടികൂടി

Please complete the required fields.




വടകര : വടകരയിൽ വൻ മാഹി മദ്യ വേട്ട. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി . തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന മദ്യം ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു.

276 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. വടകര ദേശീയപാതയിൽ ലിങ്ക്‌റോഡിനോട് ചേർന്നാണ് വാഹനം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കണ്ണൂരിൽ ചേന ഇറക്കി ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ഇയാൾ മാഹിയിൽ നിന്നും മദ്യം വാങ്ങിയത്.

Related Articles

Back to top button