Kozhikode

താമരശ്ശേരി ചുരംവഴി യാത്ര ദുഷ്കരമാവുന്നു:ചുരം സംരക്ഷണ സമിതി നിവേദനം നൽകി

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി ചുരം വഴിയുള്ള യാത്ര ദുഷ്ക്കരമാവുന്നു ചുരം സംരക്ഷണ സമിതി നിവേദനം നൽകി ഗതാഗത മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി

ദിനം പ്രതി വാഹനാപകടങ്ങളും, വാഹനം കേടുവരുന്നതും കാരണം ചുരത്തില്‍ ഗതാഗത തടസ്സം നിത്യ സംഭവമാവുകയാണ്.വലിയ ചരക്കു വാഹനങ്ങള്‍ അമിത ലോഡുമായി എത്തുന്നതും ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍ ആക്സിലൊടിയുന്നതും,ബ്രെെക്ക് ഡൗണാകുന്നതും പതിവാണ്,വീതി കുറഞ്ഞ ഭാഗങ്ങളില്‍ കേടുവന്നാല്‍ മറ്റുവാഹനങ്ങള്‍ കടന്നുപോവാന്‍ പറ്റാത്ത അവസ്ഥയാണ് കൂടുതല്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.

വളവുകളും,തിരുവുകളും നിറഞ്ഞ ഭാഗങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന വലിയവാഹനങ്ങളെ മറികടക്കാന്‍ മറ്റുവാഹനങ്ങള്‍ ശ്രമിക്കുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.

മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചുരം വഴി ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യം കടന്നുപോകുന്നത്.

അത്യാസന്ന നിലയിലുള്ള രോഗികളേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍കോളേജടക്കമുള്ള ഹോസ്പിറ്റലുകളെ ലക്ഷ്യം വെച്ച് ചീറിപായുന്ന ആമ്പുലന്‍സുകള്‍ ചുരത്തില്‍ ഗതാഗതക്കുരുക്കില്‍ പെടുന്നത് നിത്യ സംഭവമാണ്.

ഗതാഗതം നിയന്ത്രിക്കുന്ന നാമമാത്രമായ പോലീസിന് ചുരംസംരക്ഷണ സമിതിയുടെ നിസ്വാർത്ഥ സേവനമാണ് ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ‍ സഹായിക്കുന്നത്.

വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രമേര്‍പ്പെടുത്തിയില്ലായെങ്കില്‍ ചുരം യാത്ര ഏകെ ദുഷ്കരമായി തുടരും,ഈ ആവശ്യമുന്നയിച്ച് ചുരം സംരക്ഷണസമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി.

Related Articles

Leave a Reply

Back to top button