Kozhikode

ഓൺലൈനിലൂടെ പണംതട്ടിയ യുവാവ് അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : വടകര വീട്ടിൽനിന്ന്‌ പണം സമ്പാദിക്കാമെന്ന വ്യാജേന ഓൺലൈനിലൂടെ പണംതട്ടിയ യുവാവ് അറസ്റ്റിൽ. എടച്ചേരി പടിഞ്ഞാറയിൽ രമിത്തിനെ(32)യാണ് വടകര പോലീസ് അറസ്റ്റ്ചെയ്തത്. വടകര സ്വദേശികളായ രണ്ടുസ്ത്രീകളിൽനിന്നാണ് ഇയാൾ പണം തട്ടിയത്.

ഒരു സ്ത്രീയിൽനിന്ന്‌ അഞ്ചുലക്ഷത്തിൽപ്പരം രൂപയും മറ്റൊരാളിൽനിന്ന് 1,68,000 രൂപയുമാണ് രമിത്ത് തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പണം നഷ്ടപെട്ടത്. മറ്റൊരു കേസിൽ അറസ്റ്റിലായി പൊൻകുന്നം ജയിലിൽ കഴിയുകയായിരുന്ന രമിത്തിനെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാളെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button