
റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധംകോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം കോഴിക്കോട് : കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
പൂളക്കണ്ടി താമസിക്കും അടുക്കത്ത് നബീൽ (43 )ആണ് മരിച്ചത് . തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കിൽ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു . സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിക്കുകയാണ്