
കോഴിക്കോട്: പ്രൊഫഷണല്‍ കൊറിയര്‍ സെന്ററില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 ഗ്രാം എംഡിഎംഎയും 350 എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെത്തി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് പരിശോധന നടത്തിയത്. കൊറിയര്‍ വാങ്ങാനെത്തിയ കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരിസ് (25) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു.
എം.ഡി.എം.എ കൊറിയറില്‍ എത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സല്‍മാനുല്‍ ഫാരിസി എന്ന പേരില്‍ വരുന്ന കൊറിയര്‍ ഓഫീസില്‍ തന്നെ സൂക്ഷിക്കാന്‍ എക്‌സൈസ് നിര്‍ദേശിച്ചിരുന്നു. കൊറിയര്‍ എത്തിപ്പോള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇത് സ്വീകരിക്കാനെത്തിയ് സല്‍മാനുല്‍ ഫാരിസിനെ പൊലിസ് കസ്റ്റഡിയിലെത്തുന്നത്. പാര്‍സല്‍ തന്റേതല്ലെന്നും റമീസ് എന്ന ആളുടെതാണെന്നുമാണ് സല്‍മാന്‍ പറയുന്നത്.





