Kerala

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

Please complete the required fields.




കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന റിപ്പോർട്ട് വന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെ മഞ്ഞ അലർട്ടായിരിക്കും.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലുമുണ്ടാകും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

അതേസമയം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂര്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു- വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button