Ernakulam

ചേലാടില്‍ മുട്ടക്ക് അടയിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി

Please complete the required fields.




കോതമംഗലം: ചേലാടില്‍ മുട്ടക്ക് അടയിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൊട്ടിശ്ശേരിക്കുടി കുര്യന്റെ വീടിന് സമീപത്തുനിന്നുമാണ് 25-ഓളം മുട്ടകളടക്കം പാമ്പിനെ കണ്ടെത്തിയത്.

സ്നേക്ക് റസ്‌ക്യൂവര്‍ മാര്‍ട്ടിന്‍ മേക്കമാലിയാണ് പാമ്പിനേയും മുട്ടകളേയും പുറത്തെടുത്തത്. മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനേയും മുട്ടകളേയും മാര്‍ട്ടിന്‍ പുറത്തെടുത്തത്.പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് പലതവണ മാര്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചു. മൂര്‍ഖനേയും മുട്ടകളേയും വനപാലകര്‍ ഏറ്റുവാങ്ങി സുരക്ഷിത സ്ഥാനത്തേക്ക മാറ്റി.

Related Articles

Back to top button