Thiruvananthapuram

കിടപ്പ് രോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തു; 45കാരൻ കസ്റ്റഡിയിൽ

Please complete the required fields.




തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കല്ലമ്പലത്താണ് ഞെട്ടിക്കുന്ന സംഭവം. 45 വയസുള്ള മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 72-കാരിയാണ് പീഡനത്തിനിരയായത്. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. കിടപ്പ് രോഗിയായിരുന്നു അമ്മ. അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസിൽ അറിയിച്ചത്. നാട്ടുകാർ പിടികൂടിയതിനാൽ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കൂത്തുപറമ്പിൽ അമ്മയ്ക്കും മകൾക്കും ഇടിമിന്നലേറ്റ് പരിക്ക്

Related Articles

Back to top button