സ്വകാര്യ ഭാഗങ്ങളിൽ 28 തുന്നലുകൾ; അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി; പതിനേഴുകാരൻ കസ്റ്റഡിയിൽ

മധ്യപ്രദേശ് : അഞ്ചുവയസ്സുകാരിയെ ക്രൂരമായി ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയാറിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി. സംഭവത്തിൽ പ്രതിയായായ 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മദ്യലഹരിയിൽ പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്.
മദ്യലഹരിയിൽ ആയിരുന്ന പ്രതി പെൺകുട്ടിയുടെ തല നിലത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയ്ക്ക് പരിക്കേറ്റതിന് പുറമെ, ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു.
സ്വകാര്യ ഭാഗങ്ങളിൽ 28 തുന്നലുകളുണ്ട്. അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഫെബ്രുവരി 23 നാണ് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് അയൽപക്കത്തുള്ള ഒരു വീടിന്റെ ടെറസിൽ രക്തത്തിൽ കുളിച്ച നിലയിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തി.





