Thrissur

വീണ്ടും തെരുവ് നായയുടെ അക്രമം; തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്

Please complete the required fields.




തൃശൂർ: വീണ്ടും തെരുവ് നായയുടെ അക്രമം. തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്.

തൃശൂർ പുന്നയുർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു.

ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Leave a Reply

Back to top button