Kozhikode

കോഴിക്കോട് പയ്യോളിയിൽ നഗരസഭാംഗത്തിൻ്റെ വീട്ടിൽ കവർച്ച; ദിർഹവും 42,000രൂപയും നഷ്ടമായി

Please complete the required fields.




പയ്യോളി : കീഴൂർ തുറശ്ശേരിക്കടവിന് സമീപം നഗരസഭാംഗത്തിൻ്റെ വീട്ടിൽക്കയറി പണം കവർന്നു. കോവുപ്പുറത്തുനിന്നുള്ള നഗരസഭാംഗമായ സി.കെ.ഷഹനാസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. 1200 യു.എ.ഇ ദിർഹവും 42,000 രൂപയുമാണ് നഷ്ട‌പ്പെട്ടത്. സഹോദരി ഭർത്താവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ഷഹനാസും കുടുംബവും. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മുകൾനിലയിൽ ഓടിട്ടതായിരുന്നു. ഇത് പൊളിച്ചാണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. രാത്രി 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറയിൽ ഹാന്റ് വാഷ് ഒഴിച്ചതും. അലമാരയുടെ പൂട്ട് തകർത്തതും ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടപ്പെട്ടത് മനസിലാവുന്നത്. പയ്യോളി പൊലീസിൽ പരാതി നൽകി അന്വേഷണം പുരോഗമിക്കുകയാണ്.

പൊലീസ് എസ്.എച്ച്.ഒ എ.കെ.സജീഷ്, എസ്.ഐ. പി.റഫീഖ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button