
പനമരം : പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയ്ക്ക് ആശുപത്രി വരാന്തയിൽ തമ്പടിച്ച തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നോടുന്നതിനിടെ വീണു പരുക്ക്. പനമരം സിഎച്ച്സിയിൽ ചികിത്സയിലായിരുന്ന പച്ചിലക്കാട് വരിയിൽ നൗഷാദിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് (36) പരുക്കേറ്റത്.
ഇന്ന് ആശുപത്രി വിടേണ്ടിയിരുന്ന ഫാത്തിമയെ തലയ്ക്കും കൈ,കാൽ മുട്ടുകൾക്കും പരുക്കേറ്റതിനെ തുടർന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൂടുവെള്ളം എടുക്കാൻ പഴയ ആശുപത്രി കെട്ടിടത്തിലെത്തി മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടാണ് 4 തെരുവുനായ്ക്കൾ ഫാത്തിമയെ ആക്രമിക്കാനെത്തിയത്. ആശുപ്രതി വരാന്തയിലും ആംബുലൻസിനടിയിലും കൂട്ടത്തോടെ നിന്ന നായ്ക്കൾ ഇവരുടെ പിന്നാലെ കുരച്ചെത്തുകയായിരുന്നു.





