
കൊച്ചി: ടെലിവിഷന്‍ സീരിയല്‍ നടി ജൂഹി രസ്തോഗിയുടെ മാതാവ് ഇരുമ്പനത്ത് വാഹനാപകടത്തില്‍ മരിച്ചു. വാഴക്കാല വി.വി. ഗാർഡനിൽ താമസിക്കുന്ന കുരീക്കാട് ആളൂര്പറമ്പില് പരേതനായ രഘുവീർ ശരണിെൻറ ഭാര്യ ഭാഗ്യലക്ഷ്മിയാണ് (56) മരിച്ചത്.
ശനിയാഴ്ച രാവിലെ 11.45ന് ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്.പി.സി.എല്ലിന് മുന്നിലായിരുന്നു അപകടം. മകെൻറ സ്കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്യുേമ്പാൾ പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ദേഹത്തൂടെ ലോറി കയറി തൽക്ഷണം മരിച്ചു. തെറിച്ചുവീണ മകൻ ചിരാഗ് രുസ്തോഗിക്ക് കാര്യമായ പരിക്കില്ല.
ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും. ഉപ്പും മുളകും സീരിയലിൽ ലച്ചുവായിട്ടാണ് ജൂഹി അഭിനയിച്ചത്.





