Thrissur

തൃശ്ശൂരിൽ റബ്ബർ എസ്റ്റേറ്റിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി

Please complete the required fields.




തൃശ്ശൂർ : ചേലക്കര മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് വളവിന് സമീപം ഇന്ന് വനത്തോട് ചേർന്ന റബ്ബർ എസ്റ്റേറ്റിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി.

മണിയൻചിറ റോയിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. മണ്ണിട്ടു നികത്തിയ സ്ഥലം ജെസിബി ഉപയോഗിച്ച് മാന്തി നോക്കിയപ്പോഴാണ് അസ്ഥികളും മറ്റും കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീദേവി മധുസൂദനൻ അറിയിച്ചു. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Back to top button