
കോഴിക്കോട് : മാവൂർ തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ജോലിക്കുപോകുമ്പോഴാണ് കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂളിന് സമീപത്തുനിന്ന് ദൈവത്തുംകണ്ടി കിഷോറിന് (44) കടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാൽമുട്ടിനുതാഴെയും തുടയിലുമാണ് കടിയേറ്റത്. ആഴ്ചകൾക്കുമുൻപ് അതിഥിത്തൊഴിലാളികളടക്കം ഏഴുപേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.