Thiruvananthapuram

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Please complete the required fields.




തിരുവനന്തപുരം : നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . വെൺപകൽ സ്വദേശി സൂര്യഗായത്രിയെ ആണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ ആൺ സുഹൃത്താണ് ആക്രമണം നടത്തിയത്. നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി വിപിൻ ആണ് ആക്രമണം നടത്തിയത്. വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ബൈക്കിൽ കെട്ടിവച്ചണ് യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സൂര്യഗായത്രിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിനും കൈക്കും തലക്കും വെട്ടേറ്റിട്ടുണ്ട്. ടെറസിന് മുകളിൽ വച്ചാണ് ആദ്യം വെട്ടിയത്. നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സൂര്യഗായത്രി മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഫോണിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് വിപിൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. കൈയിൽ കരുതിയ വെട്ടുകത്തിയുമായാണ് ആക്രമണം നടത്തിയത്. ടെറസിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വീടിന്റെ സിറ്റ്ഔട്ടിൽ സൂര്യഗായത്രിയെ എത്തിച്ചു. ഇവിടെ നിന്ന് പ്രതി എത്തിയ ബൈക്കിൽ കെട്ടിവെച്ചുകൊണ്ട് നെയ്യാറ്റിൻകര ആശുപത്രിയിൽ കെണ്ടുപോയത്. അത്യാഹതി വിഭാഗത്തിന് മുന്നിൽ ഗുരുതരമായി പരുക്കേറ്റ സൂര്യഗായത്രിയെ ഉപേക്ഷിച്ച ശേഷം വിപിൻ കടന്നുകളയുകയായിരുന്നു.

Related Articles

Back to top button