Kozhikode

കോഴിക്കോട് വൻ എംഡിഎംഎ വേട്ട; 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖിനെ ഡാൻസാഫും നടക്കാവും പൊലീസും ചേർന്ന് പിടികൂടി. ഈ വർഷം മാത്രം 600 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് നഗരത്തിൽ പിടിച്ചെടുത്തത്.രാവിലെ ഏഴുമണി കഴിഞ്ഞ സമയത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിൽ നിന്ന് പുതിയ സ്റ്റാൻഡ്

പരിസരത്താണ് മുഹമ്മദ് ഷഫീഖ് ഇറങ്ങിയത്. കയ്യിൽ ബാഗുമായി എത്തിയ ഷഫീഖിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനെ തുടർന്നാണ് പ്രദേശത്തുണ്ടായിരുന്ന ഡാൻസാഫ് സംഘം തടഞ്ഞ് പരിശോധിച്ചത്. തുടർന്ന് ബാ​ഗിനുള്ളിൽ 254 ഗ്രാം എംഡിഎംഎ കണ്ടെത്തി.

ബെംഗലൂരുവിൽ ടാക്സി ഡ്രൈവറാണ് ഷഫീഖ്. എംഡിഎംഎ ക്യാരിയറായി കോഴിക്കോടേക്ക് എത്തിയതാണ്. സമാന രീതിയിൽ ബെംഗളൂരുവിൽ പണിയെടുക്കുന്ന പലരും നാട്ടിൽ വരുമ്പോൾ, എംഡിഎം കടത്താറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button