Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കല്യാണവീട്ടിൽ ചീട്ട് കളിച്ചതിന് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു; രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ചതിൽ രണ്ടു പേർ അറസ്റ്റിൽ.കക്കട്ടിലെ യൂത്ത് കോൺഗ്രസ് നേതാവായ ലിഗേഷ്, സഹോദരൻ പേരനക്കണ്ടി കമലഹാസൻ എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പലക്കുളങ്ങരയിലെ ഒരു കല്യാണവീട്ടിൽ ചീട്ട് കളിച്ചതിനെ ചോദ്യം ചെയ്തതിനാണ് യുവാവിനെ രണ്ടു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.





