
കണ്ണൂർ : ചമ്പാട് അരയാക്കൂലിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി. ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ വളവിൽ 9. 30 ഓടെയാണ് സംഭവം.ധർമ്മടത്തെ ദന്തൽ ക്ലിനിക്കിലേക്ക് പോവുകയായിരുന്ന കുന്നോത്ത് പീടിക സ്വദേശിനി ഡോ.സ്നേഹയുടെ KL 58 E 8663 കാറാണ് കത്തിയത്. കാറിൽ നിന്നും പുകപടലമുയരുന്നത് കണ്ട സ്നേഹ കാർ നിർത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെ തീയാളി.
സംഭവം കണ്ട് ഓടിയെത്തിയ സമീപത്തെ ഹോട്ടൽ ഉടമ റിനിൽ, ജീവനക്കാരൻ അനിൽ, ഗുഡ്സ് ഓട്ടോ ഡ്രൈവർ രഞ്ജിത്ത് എന്നിവർ ചേർന്ന് ഹോട്ടലിൽ നിന്നും വെള്ളമെടുത്ത് കാറിലേക്ക് ഒഴിച്ച് തീ കെടുത്തുകയായിരുന്നു. കാറിൻ്റെ മുൻഭാഗം കത്തി. ഉടൻ തീയണക്കാനായതിനാൽ വൻ അപകടമാണ് ഒഴിവായത്.