Thiruvananthapuram

രണ്ടര വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മയ്ക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിൽ പൊലീസ്

Please complete the required fields.




ബാലരാമപുരത്ത് രണ്ടര വയസുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിൽ പൊലീസ്. ജ്യോത്സ്യന് പണം നൽകിയെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ശ്രീതു. ദേവീദാസന് പണം നൽകിയത് നേരിട്ടാണെന്ന് ശ്രീതു മൊഴി നൽകിയിട്ടുണ്ട്.

അതേസമയം കേസിലെ സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.ഇതിൻ്റെ ഭാഗമായി ശ്രീതുവിന്റെയും ജ്യോത്സ്യന്റെയും മൊബൈൽ ഫോൺ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.റിമാന്‍ഡില്‍ ആയ പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മാവനായ പ്രതി സമ്മതിച്ചെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച് പോലീസിന് വ്യക്തതയില്ല.

തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

Related Articles

Back to top button