Kozhikode

വടകരയിൽ കാറിലെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

Please complete the required fields.




വടകര: വടകരയിൽ കാറിലെത്തിയ സംഘം സ്വകാര്യ ബസിനെ ഓവർ ടേക്ക് ചെയ്ത് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി.
ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയ പാതയിൽ വടകര ചോറോട് വച്ചായിരുന്നു സംഭവം. കാറിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം നരിയോട്ടിൽ അമ്മദ് പൂക്കുന്നത്തിൽ കളപ്പുരയിൽ ഇസ്മയിൽ തുടങ്ങിയവർ ബസ് ഡ്രൈവറായ ഫയാദിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറായ ഫയാദിനെ വടകര ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button