Thrissur

പരിയാരത്ത് അമ്പ് പ്രദക്ഷിണത്തിനിടെ മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; ആറുപേർ പിടിയിൽ

Please complete the required fields.




ചാ​ല​ക്കു​ടി: പ​രി​യാ​രം അ​മ്പ് പ്ര​ദ​ക്ഷ​ണ​ത്തി​നിടെ ക​ത്തി​ക്കു​ത്തി​ൽ മൂ​ന്നു​പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ആ​റ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.
പ​രി​യാ​രം അ​റ​ക്ക​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ (28), ക​ന​ക​മ​ല ഇ​രി​ങ്ങാം​പി​ള്ളി വീ​ട്ടി​ൽ അ​ഖി​ൽ (27), പ​രി​യാ​രം പാ​ലാ​ട്ടി വീ​ട്ടി​ൽ ഷെ​റി​ൻ (37), വെ​ള്ളാ​ഞ്ചി​റ വാ​ളി​യാ​ങ്ക​ൽ വീ​ട്ടി​ൽ ഡെ​നീ​ഷ് (38), കി​ഴ​ക്കേ പോ​ട്ട ക​ള​പ​റ​മ്പ​ൻ വീ​ട്ടി​ൽ ലി​ന്റോ, പ​രി​യാ​രം തെ​ക്കി​നി​യേ​ട​ത്ത് വീ​ട്ടി​ൽ മെ​ബി​ൻ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചാ​ല​ക്കു​ടി ഡി.​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ല​ക്കു​ടി എ​സ്.​ഐ എം.​കെ. സ​ജീ​വ​നാണ് അ​റ​സ്റ്റ് ചെ​യ്തത്. പ​രി​യാ​രം സെൻറ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ന് സ​മീ​പ​ത്തു​ള്ള അ​മ്പ​ല​ത്തി​ന് മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ​വെ​ച്ചാ​ണ് ഇ​വ​ർ മൂ​ന്ന് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. അ​മ്പ് പ്ര​ദ​ക്ഷി​ണം കാ​ണാ​ൻ വ​ന്ന കൂ​ട​പ്പു​ഴ സ്വ​ദേ​ശി ആ​ദി കൃ​ഷ്ണ​ൻ (23), എ​ലി​ഞ്ഞി​പ്ര സ്വ​ദേ​ശി ജോ​യ​ൽ (23), ചാ​ല​ക്കു​ടി സ്വ​ദേ​ശി അ​മ​ർ മാ​ലി​ക് (23) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​ത്.അ​മ്പ് പ്ര​ദ​ക്ഷി​ണ​ത്തി​ന് ഇ​ട​യി​ൽ ഉ​ണ്ടാ​യ വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ൾ ക​ത്തി​കൊ​ണ്ട് അ​മ​റി​ന്റെ നെ​ഞ്ചി​ലും വ​യ​റി​ലും പു​റ​ത്തും പ​ല ത​വ​ണ കു​ത്തി. തു​ട​ർ​ന്ന് ആ​ദി കൃ​ഷ്ണ​ന്റെ തോ​ള​ത്തും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. കൂ​ടാ​തെ ജോ​യ​ലി​ന്റെ ത​ണ്ടെ​ല്ലി​ന് ക​ത്തി കൊ​ണ്ട് കു​ത്തി ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളി​ല്‍ മെ​ബി​ന്‍ ആ​ന്റു പു​തു​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 2022 വ​ര്‍ഷ​ത്തി​ല്‍ ടോ​ള്‍ പ്ലാ​സ അ​ടി​ച്ചു ത​ക​ര്‍ത്ത് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ കേ​സി​ലെ പ്ര​തി​യും 2023ല്‍ ​അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ടി​പ്പ​ര്‍ ലോ​റി ഓ​ടി​ച്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ര്‍ത്ത കേ​സി​ലെ പ്ര​തി​യു​മാ​ണ്.

മ​റ്റൊ​രു പ്ര​തി​യാ​യ ലി​ന്റോ 2008ൽ ​വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ള​വ് കേ​സി​ലും 2023ല്‍ ​പാ​ല​ക്കാ​ട് ഹേ​മാം​ബി​ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യും 2024 ചാ​ല​ക്കു​ടി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ മ​ദ്യ​പി​ച്ച് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച കേ​സി​ലെ പ്ര​തി​യു​മാ​ണ്.

Related Articles

Back to top button