India

ഈ വിക്കറ്റ് എനിക്ക് ആഘോഷിക്കാനാകില്ല…ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്”; രഞ്ജിയില്‍ രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റെടുത്ത ഉമര്‍ നസീര്‍ മിര്‍

Please complete the required fields.




ഉമര്‍ നസീര്‍ മിറിന് തന്റെ കരിയറിലെ അപൂര്‍വ്വ നിമിഷമായിരുന്നു അത്. രഞ്ജി ട്രോഫിയില്‍ മുബൈ-ജമ്മു കാശ്മീര്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റെടുത്ത ബൗളര്‍ അതൊരു ‘പ്രൈസ്ഡ് വിക്കറ്റ്’ ആയിരുന്നുവെന്നാണ് കളിക്ക് ശേഷം പ്രതികരിച്ചത്. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ആരാധകനായതിനാല്‍ മത്സരത്തിലെ ബിഗ് വിക്കറ്റ് ആഘോഷിക്കാന്‍ തനിക്ക് ആകില്ലെന്നും ജമ്മു കാശ്മീര്‍ ബൗളര്‍ പറഞ്ഞു.

വ്യാഴാഴ്ച നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയ്ക്കെതി മികച്ച ബൗളിങ് പ്രകടനമാണ് ഉമര്‍ നസീര്‍ മിര്‍ പുറത്തെടുത്തത്. രോഹിത്തിന് പുറമെ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ പന്ത്രണ്ട് റണ്ണിനും ശിവം ദുബെ പൂജ്യത്തിനും ഹാര്‍ദിക് താമോറിനെ വെറും ഏഴ് റണ്ണിനും ഉമര്‍ പുറത്താക്കി. 41 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റെടുത്ത് മുംബൈയെ അവരുടെ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ആദ്യദിനത്തില്‍ തന്നെ തകര്‍ത്തുവിട്ടു. പത്ത് വര്‍ഷത്തിന് ശേഷം തന്റെ ആദ്യ രഞ്ജി മത്സരത്തിനെത്തിയ രോഹിത്ത് മൂന്ന് റണ്‍സിന് പുറത്തായത് ക്രിക്കറ്റ് ആരാധകരില്‍ നിരാശ പടര്‍ത്തുന്നതായിരുന്നു. മത്സരം 54 റണ്‍സിന് ജമ്മു കാശ്മീര്‍ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജമ്മു കാശ്മീര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 42 ഓവറില്‍ 174 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ മുബൈക്ക് 33.2 ഓവറില്‍ 120 റണ്‍സാണ് സ്വന്തമാക്കിയത്.

Related Articles

Back to top button