
ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി ഭാഗത്ത് പേപ്പട്ടി ശല്യം. രണ്ടുപേർക്ക് കടിയേറ്റു.
കരയത്തൊടി ഇയ്യനാട് മിനി (45), നൊച്ചിക്കാട് മുഹമ്മദുകോയ (60) എന്നിവർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിനിയെ വീട്ടിൽവെച്ചാണ് നായ് ആക്രമിച്ചത്. പേപ്പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. തെരുവുനായ്ക്കളുടെ ശല്യം കരയത്തൊടി ഭാഗത്ത് വർധിച്ചതിനാൽ കുട്ടികളെ അംഗൻവാടികളിലും മദ്റസകളിലും അയക്കാൻ വീട്ടുകാർ ഭയപ്പെടുകയാണ്.
തെരുവുനായ്ക്കളെ പിടികൂടാനുള്ള സത്വര നടപടി പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സി.പി.എം കരയത്തൊടി സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.





