Thiruvananthapuram

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…, ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

Please complete the required fields.




തിരുവനന്തപുരം: ട്രെയിൻ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റം ഉണ്ടാകും.
തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ്‌ ജോലികള്‍ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അധിക്യതർ അറിയിച്ചു.

വൈകി ഓടുന്ന ട്രെയിനുകൾ :

എംജി ആർ ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ (12623) നാളെയും ഇരുപത്തിയഞ്ചാം തീയതിയും രണ്ടുമണിക്കൂർ പിടിച്ചിടും.

ഹസ്രത്ത് നിസാമുദീൻ എറണാകുളം മം​ഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618) ഇന്നും ഇരുപത്തിനാലാം തീയതിയും ഒരു മണിക്കൂർ അമ്പത് മിനിറ്റ് പിടിച്ചിടും.

ചണ്ഡീ​ഗഢ് – തിരുവനന്തപുരം നോർത്ത് ( കൊച്ചുവേളി) കേരള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12218) ഇന്നും ഇരുപത്തിനാലാം തീയതിയും ഒരു മണിക്കൂർ 10 മിനിറ്റ് പിടിച്ചിടും

Related Articles

Back to top button