Thrissur

വിയൂര്‍ അതീവ സുരക്ഷാ ജയിലില്‍ ബീഡി കച്ചവടം: ജയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Please complete the required fields.




വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ബീഡി ജയില്‍ ജീവനക്കാരനില്‍ നിന്ന് പിടികൂടി. തടവുകാര്‍ക്ക് കൈമാറാന്‍ എത്തിച്ച ബീഡിയുമായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷംസുദ്ദീന്‍ കെപിയാണ് അറസ്റ്റിലായത്. തീവ്രവാദ കേസുകളിലെ പ്രതികളെയടക്കം പാര്‍പ്പിക്കുന്ന വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ സുരക്ഷാ വീഴ്ചയെയാണ് ബീഡി കച്ചവടത്തിലൂടെ പുറത്തുവരുന്നത്.

ജയിലിലെ മെസ്സിലടക്കം ജോലി ചെയ്യുന്ന തടവുകാര്‍ക്ക് കൈമാറുന്നതിനായി എത്തിച്ച ബീഡികളാണ് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജീവനക്കാരുടെ വിശ്രമ മുറിയില്‍ നടത്തിയ പരിശോധനയിലാണ് പട്ടാമ്പി സ്വദേശി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നൗഷാദ് കെ പിയുടെ കൈവശത്തുനിന്ന് ബീഡി കണ്ടെടുക്കുന്നത്. ഷംസുദ്ദീന്റെ ബാഗില്‍ രണ്ടു പാക്കറ്റ് ബീഡിയും അഞ്ചു പാക്കറ്റ് ബീഡി സോക്‌സില്‍ പൊതിഞ്ഞ നിലയിലും 5 പാക്കറ്റ് ബീഡി കിടക്കക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.

പിന്നീട് വിയൂര്‍ പോലീസിന് കൈമാറിയ പ്രതിയെ അറസ്റ്റ് ചെയ്തു. 20 ചെറിയ പാക്കറ്റ് ബീഡിക്ക് 4000 രൂപ വരെ ഈടാക്കിയിരുന്നു എന്നാണ് തടവുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ജയിലില്‍ ബീഡി നല്‍കുകയും പുറത്തുവച്ച് പണം തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വാങ്ങുന്നതായിരുന്നു രീതി. പ്രവേശന കവാടത്തില്‍ ഉദ്യോഗസ്ഥരെ കാര്യമായി പരിശോധിക്കാത്തതാണ് ലഹരിക്കച്ചവടത്തിന് വഴിയൊരുക്കിയത്. വിയൂര്‍ സബ് ജയാലില്‍ ജീവനക്കാരനായിരിക്കെ അരിമറിച്ച് വിറ്റതിന് ഷംസുദ്ദീന്‍ നേരത്തെ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.

Related Articles

Back to top button