Kozhikode

മഴക്കെടുതി; കോഴിക്കോട് 13 വയസുകാരന്‍ മുങ്ങിമരിച്ചു, മരണം രണ്ടായി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മഴക്കെടുതിയില്‍ രണ്ടുമരണം. കൊളത്തറയിലും എടച്ചേരിയിലുമായി രണ്ടുപേരാണ് മരിച്ചത്. കൊളത്തറയില്‍ 13 വയസുകാരന്‍ മുങ്ങിമരിച്ചു. അറയ്ക്കല്‍ പാടത്ത് മുഹമ്മദ് മിര്‍ഷാദ് (13) ആണ് മരിച്ചത്.

മദ്രസ വിട്ടുപോകുമ്പോള്‍ കുട്ടി കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരിയില്‍ ആലിശേരി സ്വദേശി അഭിലാഷ് (40) ആണ് മരിച്ചത്. കുളത്തിൽ വീണാണ് മരണം.

Related Articles

Leave a Reply

Back to top button