India

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം, ഉമ്മയ്ക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം

Please complete the required fields.




മംഗളൂരു: തുമകുരു താലൂക്കിലെ ഒബലാപുര ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് യുവതിയും രണ്ട് ആൺമക്കളും ദാരുണമായി കൊല്ലപ്പെട്ടു. ബൈക്ക് യാത്രികരായ മധുഗിരി താലൂക്കിലെ പുരവർ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ മുംതാസ് (38), മക്കളായ മുഹമ്മദ് ആസിഫ് (12), ഷാക്കിർ ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.

കുടുംബം തുമകുരുവിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പുലർച്ചെ മൂടൽമഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ല പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡി.വൈ.എസ്.പി ചന്ദ്രശേഖർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button