
കോഴിക്കോട് : മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ജനറൽ വർക്കേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഒ.പി. ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ സമരം ജില്ലാ കോൺഗ്രസ്‌കമ്മിറ്റി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി രമേശ് അമ്പലക്കോത്ത് അധ്യക്ഷനായി. കെ.പി.സി.സി മെമ്പർ ആദം മുൽസി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ശങ്കരൻ നടുവണ്ണൂർ, കെ.എൻ.എ. അമീർ, പി.പി. മുഹമ്മദ് കോയ, മെഹറിൻ നിസ, സക്കറിയ പള്ളിക്കണ്ടി, മാത്യു ദേവഗിരി, വി.സി. സേതുമാധവൻ, ശരത്ചന്ദ്ര പണിക്കർ, കെ.പി.സി.സി. ഗാന്ധിദർശൻസമിതി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ, സദാനന്ദൻ പെരുവയൽ, ശശി ഉമ്മളത്തൂർ എന്നിവർ സംസാരിച്ചു.





