India

കാൽനട യാ​ത്രക്കാർക്ക് ഇടയിലേക്ക് ബസ് ഇടിച്ച് അപകടം: മരണം ആറായി, ബസ് സഞ്ചരിച്ചത് അപകടകരമായ രീതിയിലെന്ന് ദൃക്‌സാക്ഷി

Please complete the required fields.




മുംബൈ: കുര്‍ളയില്‍ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടണ്ടായ അപകടത്തില്‍ മരണം ആറായി. 49 പേര്‍ക്കാണ് പരിക്കുള്ളത്.
തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു മുംബൈ കുര്‍ള വെസ്റ്റില്‍ അപകടമുണ്ടായത്. ബസ് മറ്റുവാഹനങ്ങളില്‍ ഇടിച്ചു കയറുന്നതിനു മുമ്പ് 200 മീറ്ററോളം അപകടകരമായ രീതിയില്‍ സഞ്ചരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തിന് ഇടയാക്കിയ ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ട് ( BEST) കാല്‍നട യാത്രക്കാരിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ച് കയറിയ ശേഷം ജനവാസ മേഖലയായ ബുദ്ധ കോളനിയിലേക്ക് കയറി ഇടിച്ചുനില്‍ക്കുകയായിരുന്നു.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുര്‍ള സ്റ്റേഷനില്‍ നിന്ന് അന്ധേരിയിലേക്ക് യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.ബസ് ഡ്രൈവറെ ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പ്രൈവറ്റ് ഓപറ്റേറ്റര്‍മാരാണ് ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്.

Related Articles

Back to top button