Pathanamthitta

മുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ സ്വർണമാല മോഷ്ടിച്ചു

Please complete the required fields.




തിരുവല്ല: തിരുവല്ലയിലെ ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ മുഖത്ത് മുളകുപൊടി വിതറിയ ശേഷം 73കാരിയുടെ രണ്ട് പവൻ വരുന്ന സ്വർണമാല മോഷ്ടിച്ചു കടന്നു.ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്.

ഇന്ന് രാവിലെ എട്ടരയേടെയായിരുന്നു സംഭവം. വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു.സംഭവ സമയം 80കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മരുമകൾ മക്കളെ സ്കൂളിൽ വിടാൻ പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.പ്രദേശത്തേത് അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button