കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.ഗാന്ധി നഗർ ചേമ്പിൻകാട് കോളനി ഹൗസ് നമ്പർ 58 ൽ ദേവനെയാണ് (33) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കൊച്ചി സിറ്റിയിലെ പതിനഞ്ചോളം അടിപിടി, പിടിച്ചു പറി, മയക്കു മരുന്ന് കേസുകളിൽ പ്രതിയാണ്.
കടവന്ത്ര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കലിന് ശേഷം കഴിഞ്ഞ മാസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.ഇയാളുടെ സഹോദരനും കടവന്ത്ര സ്റ്റേഷനിലെ റൗഡിയും കാപ്പ ലിസ്റ്റിൽ പെട്ടയാളുമാണെന്ന് പൊലീസ് അറിയിച്ചു.കടവന്ത്ര സ്റ്റേഷനിലെ എസ്.ഐമാരായ ബി. ദിനേശ്, ഷിഹാബ്, സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടോബിൻ, ലിന്റോ, സിവിൽ പൊലീസ് ഓഫിസറായ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.