Kozhikode

കോഴിക്കോട് മണിയൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

Please complete the required fields.




കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.  

സാരമായി പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകനാണ് ഹരിപ്രസാദ്. ഇയാളുടെ രണ്ടു കൈക്കും ഗുരുതര പരിക്കുണ്ട്.  സംഭവത്തിൽ സിപിഎം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. 

Related Articles

Leave a Reply

Back to top button