Kozhikode

കോഴിക്കോട് മിന്നലേറ്റ് വിദ്യാര്‍ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു, എട്ട് വീടുകളിൽ വ്യാപക നാശം

Please complete the required fields.




കോഴിക്കോട്: ശക്തമായ ഇടിമിന്നലില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. പെണ്‍കുട്ടിയുടേത് ഉള്‍പ്പെടെ കോഴിക്കോട് ചേളന്നൂര്‍ പ്രദേശത്തെ എട്ടോളം വീടുകളില്‍ വ്യാപക നാശനഷ്ടമുണ്ടായി.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചേളന്നൂര്‍ അമ്പലത്തുകുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന മാളവിക (20)യ്ക്ക് മിന്നലേറ്റത്. കാലില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. മാളവിക കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാളവിക താമസിക്കുന്ന വീട്ടിലെ വൈദ്യുതി മീറ്റര്‍ പൊട്ടിത്തെറിച്ച നിലയിലാണ്. വയറിങ്ങിനും കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളും നശിച്ചു. ചേളന്നൂര്‍ അമ്പലത്തുകുളങ്ങരയില്‍ മഞ്ചക്കണ്ടി വിജയന്‍റെ വീടാണിത്.കോതങ്ങാട്ട് രാജഗോപാലന്റെ വീട്ടില്‍ ടിവി കത്തിനശിച്ചു. ചാലിയാടത്തെ പയ്യില്‍ അഭിജിത്ത്, മാക്കാടത്ത് അജി, മഞ്ചക്കണ്ടി രാധാകൃഷ്ണന്‍, ചാലിയാടത്ത് രവീന്ദ്രന്‍, മാക്കാടത്ത് ഷിബുദാസ്, കുന്നുമ്മല്‍ താഴം ഗോപാലകൃഷ്ണന്‍ എന്നിവരുടെ വീടുകളിലും നാശനഷ്ടമുണ്ടായി. വാര്‍ഡ് അംഗം ടി വത്സല, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അപകടമുണ്ടായ വീടുകള്‍ സന്ദര്‍ശിച്ചു.

Related Articles

Back to top button