Wayanad

വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി

Please complete the required fields.




കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്.

സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി. എക്സൈസ് ഇൻസ്‌പെക്ടർ തമ്പി എ. ജി, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ പി.കെ, കൃഷ്ണൻ കുട്ടി പി, സിഇഒമാരായ മഹേഷ് കെ എം, രാജീവൻ കെ.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Related Articles

Back to top button