Kozhikode

ജാഗ്രതാ നിർദേശം; കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടവയുടെ സാന്നിധ്യം

Please complete the required fields.




കോഴിക്കോട് : പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലുമാണ് ജാഗ്രതാ നിർദേശം നൽകിയത്.

റിസർവോയറിനോട് ചേർന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടത്.കടുവയെ നേരിൽകാണാൻ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇ.ബൈജുനാഥ് അറിയിച്ചു.അതിരാവിലെ ജോലിക്കെത്തുന്നവരാണ് പേരാമ്പ്ര എസ്റ്റേറ്റിലുള്ളവർ. തൊഴിലാളികലും മറ്റ് ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലും അറിയിച്ചു.

Related Articles

Back to top button