Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: അമ്പമ്പോ ഇതെങ്ങോട്ടാ ഈ പോക്ക് … സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെയും ഇന്നുമായി കൂടുന്നുണ്ട്. ഇന്ന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520 രൂപയാണ്.കഴിഞ്ഞ ഒരാഴ്ച കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ സ്വർണവില കൂടുകയാണ്. പവന് ഇന്നലെ 480 രൂപ വർധിച്ചു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7065 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5830 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Related Articles

Back to top button