Kozhikode

തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടി; കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി

Please complete the required fields.




കോഴിക്കോട്: തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടിയതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി. ബേപ്പൂർ മാഹി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.എല്ലു പൊട്ടിയതിൽ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. 2023 മാർച്ച് 24 നാണ് യുവതിയുടെ തോളെല്ലിന് പരിക്ക് പറ്റിയത്.

ബീച്ച് ആശുപത്രിയിൽ വച്ച് നടന്ന ശസ്ത്രക്രിയയിലാണ് യുവതിയുടെ തോളെല്ലിൽ കമ്പിയിട്ടത്. ഇത് മാറ്റുന്നതിനിടയിലാണ് വീണ്ടും എല്ലു പൊട്ടിയത്.തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ വെള്ളയിൽ പൊലീസ് ആശുപത്രിയിൽ പ്രാഥമിക അന്വേഷണം നടത്തും.

Related Articles

Back to top button