Thiruvananthapuram

സ്വർണവില ഇടിവിൽ ആഹ്ളാദിച്ച് വിവാഹ വിപണി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. പവൻ 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1080 രൂപയുടെ വലിയ ഇടിവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,360 രൂപയാണ്.ശനിയാഴ്ച മുതൽ തുടർച്ചയായി സ്വർണവില താഴേക്കാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും, കുറഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസംകൊണ്ട് മാത്രം സ്വർണവിപണിയിൽ 1920 രൂപയാണ് പവന് കുറഞ്ഞത്. വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7045 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5810 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

Related Articles

Back to top button