Kozhikode

സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു

Please complete the required fields.




നാദാപുരം: സംസ്ഥാന പാതയിൽ ചേലക്കാട് ഫയർ സ്റ്റേഷന് സമീപം സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.കഴിഞ്ഞ മാസം 26 ന് ആയിരുന്നു അപകടം. മരിച്ചത് തമിഴ്‌നാട് സ്വദേശിയും യാചക സംഘത്തിൽ പെട്ട ആളുമാണെന്നാണ് സംശയം. നടേശൻ എന്നാണ് ഇയാൾ ആശുപത്രിയിൽ പേര് നൽകിയത്.

ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച ഉച്ചയോടെ മരിച്ചത്.അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിനിടെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന ഇയാളെ നാട്ടുകാരും സ്‌കൂട്ടർ യാത്രികരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button