Kannur

രണ്ടു ദിവസത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത് 3 യുവാക്കൾ; പാനൂർ മേഖലയിൽ ആശങ്ക, ഞെട്ടൽ മാറാതെ നാട്ടുകാർ

Please complete the required fields.




പാനൂർ: രണ്ടു ദിവസത്തിനിടെ പാനൂർ മേഖലയ്ക്ക് നഷ്ടമായത് ഊർജസുറ്റ മൂന്ന് യുവാക്കളെ.പാനൂരിനടുത്ത് കടവത്തൂർ ടൗണിലെ ഫാൻ്റസി ഓഡിയൊ വീഡിയൊ ഷോപ്പുടമയും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സി.എൻ ശ്രീജിത്ത് തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.കടവത്തൂരിലെ ഷോപ്പിൽ കുഴഞ്ഞു വീണ ശ്രീജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊട്ടടുത്ത ദിവസം രാവിലെയാണ് പാനൂർ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ചെറുകുന്നൻ്റവിട ഷൈജു കുഴഞ്ഞുവീണ് മരിച്ചത്.

കുഴഞ്ഞു വീണ ഷൈജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് കിഴക്കെ ചമ്പാട് ചാലിൽ പറമ്പത്ത് കൃഷ്ണാമൃതത്തിൽ മജേഷ് (ലാലു) വീടിന് സമീപം കുഴഞ്ഞു വീണത്. രാവിലെ താഴെ ചമ്പാട് ഡോക്ടറെ കാണിച്ച് മടങ്ങിയ ശേഷം പിന്നീട് വീടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയാണ് ഭാര്യ. ത്രിജൽ, മിതാഷ് എന്നിവർ മക്കളാണ്.

സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പിൽ നടക്കും. കോവിഡിന് ശേഷമാണ് യുവാക്കളിൽ കുഴഞ്ഞുവീണുള്ള മരണം കൂടുതലായത്. എന്നാൽ ഇതു സംബന്ധിച്ച് ശാസ്ത്രിയ പഠനങ്ങളൊ ഒന്നും തന്നെ നടന്നിട്ടില്ല.

Related Articles

Back to top button