Ernakulam

ശ്രേഷ്ഠ ഇടയന് വിട, അന്ത്യാഞ്ജലി അർപ്പിച്ച് യാക്കോബായ സമൂഹം

Please complete the required fields.




കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് അന്ത്യാഞ്ജലി നൽകി വിശ്വാസികൾ.സംസ്കാരശുശ്രൂഷ ചടങ്ങുകളുടെ ഭാഗമായി പള്ളിക്ക് ചുറ്റും വിലാപ യാത്ര നടത്തി. ശ്രേഷ്ഠ ഇടയന്റെ വിൽപത്രം വായിച്ചു. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ പിൻഗാമിയാക്കണമെന്നാണ് ആ​ഗ്രഹമെന്നാണ് വില്‍പത്രത്തിലുള്ളത്.

താൻ ധരിച്ച സ്വർണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികൾ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാൻ ഉപയോഗിക്കണമെന്ന് വിൽപത്രത്തിൽ പറയുന്നുണ്ട്.
സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണം. അന്തോഖ്യ സിംഹാസനത്തിന് കീഴിൽ സഭ ഉറച്ചു നിൽക്കണമെന്നും വിൽപ്പത്രത്തിൽ പറയുന്നു.തൻ്റെ സ്വത്തുക്കളെല്ലാം സഭയ്ക്ക് നൽകണം. അങ്കമാലി ഭദ്രാസനം അഞ്ച് സ്വതന്ത്ര ഭദ്രാസനങ്ങളാക്കണം. ഇക്കാര്യം സഭാസമിതികൾ തീരുമാനിക്കണം. സന്യാസിനി സമൂഹത്തെ കരുതലോടെ കാണണം.

തൻ്റെ സ്വർണം, കാറ് എന്നിവ വിറ്റ പണം പള്ളികൾ നഷ്ടപ്പെട്ടവർക്ക് നൽകണമെന്നും വിൽപത്രത്തിലുണ്ട്. ഔദ്യോ​ഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്.മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചത്. അഞ്ച് മണിയോടെ ചടങ്ങുകൾ പൂർത്തിയായി.യാക്കോബായ സഭ ആ​ഗോളതലവൻ ഇ​ഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ഇം​ഗ്ലണ്ടിലെ ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തു.

Related Articles

Back to top button