Kozhikode

കുറ്റ്യാടിയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം

Please complete the required fields.




കുളങ്ങരത്ത്; കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ കുളങ്ങരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം.വ്യാഴാഴ്ച വൈകുന്നേരം 5.30-ഓടു കൂടിയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്ന് വന്ന കാറാണ് മോഡേൺ ഹോം അപ്ലൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.

കടയുടമ തൊട്ടപ്പുറത്തെ മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ടെലഫോൺ തൂണും സുരക്ഷാ സംവിധാനങ്ങളും തകർത്താണ് കടയിലേക്ക് കാർ ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

Related Articles

Back to top button